കോട്ടയം മെഡി.കോളജ് അപകടം: ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്
Updated: Jul 6, 2025, 08:16 IST

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്‍റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഞായറാഴ്ച അതിരാവിലെയാണ് മന്ത്രി ബിന്ദുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചത്.
സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.