ലഹരിക്കെതിരെ കൊച്ചി സിറ്റി പൊലീസിന്റെ ‘ഉദയം പദ്ധതി’ ആരംഭിച്ചു

 
www

കൊച്ചി: വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഉദയം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലകർക്കുള്ള ത്രിദിന ട്രെയ്നിംഗ് പ്രോഗ്രാം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജിജി ഐ പി എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ (ട്രെയിനിംഗ് സെന്റർ) രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രോഗ്രാം. ഫ്രാൻസിസ് മൂത്തേടൻ, ഡോ കെ ആർ അനീഷ്, അഡ്വ ചാർളി പോൾ, ഡോ ജീന മാധവൻ, ഡോ പി ജെ സിറിയക്, ഫാ സോജൻ, ഡോ ദയാ പാസ്ക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

Tags

Share this story

From Around the Web