ഒക്ടോബർ അവസാനം ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിൽ സന്ദർശനം നടത്തും

 
w

ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ഒക്ടോബർ അവസാനം വത്തിക്കാനിലേക്കുള്ള ആദ്യ സന്ദർശനം നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. സെപ്റ്റംബർ 27 നു പുറത്തിറക്കിയ പ്രസ്താവനയിൽ, ‘രാജാവും രാജ്ഞിയും 2025 ജൂബിലിവർഷം ആഘോഷിക്കുന്നതിന് പരിശുദ്ധ ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ചേരും’ എന്ന് കൊട്ടാരം പറഞ്ഞു.

‘പ്രത്യാശയുടെ തീർഥാടകർ’ എന്ന നിലയിൽ ഒരുമിച്ചുനടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെയും കത്തോലിക്കാ സഭയുടെയും എക്യുമെനിക്കൽ പ്രവർത്തനങ്ങളെ ആഘോഷിക്കുന്നതായിരിക്കും ഈ സന്ദർശനമെന്നും കൊട്ടാരം സൂചിപ്പിച്ചു.

ഈ വർഷം ഏപ്രിൽ ഒൻപതിനായിരുന്നു രാജാവും രാജ്ഞിയും അവസാനമായി ഹോളി സീ സന്ദർശിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് വെറും 12 ദിവസം മുമ്പ് പാപ്പയുടെ കാസ സാന്താ മാർട്ടയിലെ വസതിയിൽവച്ച് അവർ പരിശുദ്ധ പിതാവുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആധുനിക ചരിത്രത്തിൽ ബ്രിട്ടീഷ് രാജാക്കന്മാർ ഹോളി സീയിലേക്ക് നിരവധി സംസ്ഥാന സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതേസമയം വത്തിക്കാൻ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

Tags

Share this story

From Around the Web