കേരളം വിധിയെഴുതുന്നു; വിവിധയിടങ്ങളിൽ ഇവിഎം തകരാർ, പോളിങ് ബൂത്തുകളിൽ നീണ്ട നിര
Apr 9, 2026, 08:21 IST
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 140 മണ്ഡലങ്ങളിലായി നടക്കുന്ന വിധിനിർണ്ണയത്തിൽ രാവിലെ ഏഴു മണിക്ക് പോളിംഗ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫും, അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച യു.ഡി.എഫും, കരുത്തുറ്റ സാന്നിധ്യമാകാൻ എൻ.ഡി.എയും നേർക്കുനേർ പോരാടുന്ന ഈ തെരഞ്ഞെടുപ്പ് ഫലം മെയ് 4-നായിരിക്കും പുറത്തുവരിക.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ (EVM) തകരാറിലായത് പോളിംഗിനെ ബാധിച്ചു. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് അരമണിക്കൂറിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു.