കേരള നിയമസഭാ തെരഞ്ഞെടുപ്പ്, ഭരണം മാറുമോ മറിയുമോ?കേരളത്തിന്റെ വിധി ഇന്നറിയാം

 
Ldf udf bjp

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസമായി കേരളം കാത്തിരുന്ന ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിക്ക് സ്ട്രോങ് റൂമുകള് ‍തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും.

തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8.30ഓടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും.

10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എങ്കിൽ മൂന്നാം തവണയും ഭരണം നിലനിർത്താമെന്ന പൂർണ വിശ്വാസമാണ് എൽഡിഎഫിന്. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന ആ​ഗ്രഹം സഫലമാക്കാൻ സാധിക്കുമെന്ന് ബിജെപി വൃത്തങ്ങളും കരുതുന്നു.

Tags

Share this story

From Around the Web