കെ‌സി‌വൈ‌എം കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം

 
222

വെള്ളരിക്കുണ്ട് (കാസർഗോഡ്): കേരള സമൂഹത്തിന്റെ വികസനവും വിവിധ വിഭാഗങ്ങളുടെ അവകാശ സംരക്ഷണവും യുവജനമുന്നേറ്റവുമായി ബന്ധപ്പെട്ട സന്ദേശങ്ങളുയർത്തിപ്പിടിച്ച് കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോട്ടുനിന്നു തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് വെള്ളരിക്കുണ്ടിൽ ആവേശകരമായ തുടക്കം.

ജാഥ ക്യാപ്റ്റനായ കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിനു കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു‌. യുവജനങ്ങൾ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവരണ മെന്നും സമയോചിതമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടം, യുവജന മുന്നേറ്റം, വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരായ ജാഗ്രത, മലയോര- തീരദേശ - ദളിത് ജനതകളുടെ അവകാശ സംരക്ഷണം, വർഗീയതയ്ക്കെ‌തിരെ ബഹുസ്വരതയുടെ ശബ്ദം, ഭരണഘടനാവകാശ ങ്ങൾ ഉറപ്പാക്കുക എന്നിവയാണു യാത്രയുടെ ലക്ഷ്യങ്ങൾ. സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.

വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ, അമൽ പേഴുംകാട്ടിൽ, ജോബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

യാത്രയുടെ ഭാഗമായി വിവിധ രൂപതകളിൽനിന്നു ശേഖരിക്കുന്ന നിർദേശങ്ങളുടെ യും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന കേരള വികസനരേഖ സമാപന ദിവസം മുഖ്യമന്ത്രിക്കും മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും സമർപ്പിക്കും. വിവിധ രൂപത മെത്രാന്മാരും സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും യാത്രയിൽ അണിചേരും.

സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, തലശേരി അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, സംസ്ഥാന ഭാരവാഹികളായ ജോഷ്‌ന എലിസബത്ത്, അനൂപ് ജെ.ആ ർ.പാലിയോട്, ജിബി ഏലിയാസ്, ജീന ജോർജ്, ജോസ്‌മി മരിയ ജോസ്, സനു സാജൻ പടിയറയിൽ എന്നിവരാണ് ജാഥയ്ക്കു നേതൃത്വം നൽകുന്നത്. 14 ജില്ലകളിലെ 32 രൂപതകളിലൂടെ കടന്നുപോകുന്ന നവീകരണയാത്ര സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും

Tags

Share this story

From Around the Web