അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്‌ടി: കെ‌സി‌ബി‌സി പരാതി നല്‍കി

 
33444
കൊച്ചി: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്‌ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെസിബിസി ജാഗ്രതാ കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നൽകി.

വർഷങ്ങൾക്കുമുമ്പ് ഒരു മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവാദമായതിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്‌ത അതേ കലാസൃഷ്ടി പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്‌മയും പരിപോഷിപ്പിക്കുന്ന കൊച്ചി ബിനാലെ പോലുള്ള പരിപാടികളിൽ ഉൾപ്പെടുത്തപ്പെടാൻ ഇടയായത് അപലപനീയമാണ്.

ക്രൈസ്ത‌വ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്‌ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് -കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

Tags

Share this story

From Around the Web