ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കെ‌സി‌ബി‌സി

 
Kcbc
കൊച്ചി: ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും ആശങ്ക പ്രകടിപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷാവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെതിരേ നിയമപോരാട്ടങ്ങൾ തുടരുമെന്ന് കെസിബിസി വ്യക്തമാക്കി. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നടപടികളോടു സഹകരിക്കാനും പാലാരിവട്ടം പിഒസിയിൽ നടന്ന ദ്വിദിന കെസിബിസി സമ്മേളനം തീരുമാനിച്ചു.

രാജ്യത്തു ദളിത് ക്രൈസ്‌തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ബൈബിൾ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന് അടുത്തിടെ കോടതി നടത്തിയ നിരീക്ഷണം സ്വാഗതാർഹമാണ്. തീരദേശത്തെയും മലയോരത്തെയും ഉൾ പ്പെടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്‌നങ്ങളിലെ പരിഹാരശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കും.

സഭയുടെ അടിസ്ഥാനദൗത്യം കൂടുതൽ ഐക്യത്തോടും തീക്ഷ്‌ണതയോടും പ്രതിജ്ഞാബദ്ധതയോടും കൂടെ നിറവേറ്റും. യുവജന, വിദ്യാഭ്യാസ ശുശ്രൂഷകളെയും തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടായിരുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകൾക്കും ഡിപ്പാർട്ട്മെൻ്റുകൾക്കും പുതിയ ചെയർമാൻമാരെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.

Tags

Share this story

From Around the Web