കാസര്‍കോട്ട് വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപികയും ഭര്‍ത്താവും മരിച്ചു
Oct 7, 2025, 11:52 IST

കാസര്‍കോട്: വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാസർകോട് മഞ്ചേശ്വരം കടമ്പാർ സ്വദേശികളായ അധ്യാപികയും ഭർത്താവും മരിച്ചു. പെയിന്‍റിങ് തൊഴിലാളി അജിത്ത് (35), വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്.
പുലർച്ചയോടെ ദേർളക്കട്ടയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദമ്പതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നാണ് വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം.
തിങ്കളാഴ്ച മാതാവ് ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുമുറ്റത്ത് വീണ് കിടക്കുകയായിരുന്ന രണ്ട് പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.