തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു
Aug 28, 2025, 14:41 IST

കാസർഗോഡ് തലപ്പാടിയിൽ വാഹനാപകടത്തിൽ നാല് മരണം. കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്ത് നിന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്കുണ്ട്. അമിത വേഗത്തിലെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. ദേശിയ പാത 66 ൽ കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.