കർണാടകയിൽ ദുഃഖവെള്ളിയാഴ്ച സി.ഇ.ടി പരീക്ഷ. കെ.സി. വേണുഗോപാൽ എം.പി ഇടപെട്ടു, പരീക്ഷ മാറ്റിവയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Updated: Apr 17, 2025, 22:47 IST

ബംഗളൂരു: കർണാടകയിൽ ദുഃഖവെള്ളിയാഴ്ച നടത്താനിരുന്ന സി.ഇ.ടി പരീക്ഷ മാറ്റിവച്ചു.കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) സി.ഇ.ടി-2025 പരീക്ഷ പുനഃക്രമീകരിച്ചു.
ഏപ്രിൽ 18ന് ആയിരന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് തന്നെയാണ് ക്രൈസ്തവർ യേശുവിൻ്റെ കുരിശു മരണത്തിൻ്റെ ഓർമ്മ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരീക്ഷ മാറ്റിവെക്കാൻ നടപടി വേണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം പരീക്ഷാ തീയതി മാറ്റിയതായി കെ.ഇ.എ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. പ്രസന്ന അറിയിച്ചു.