കണ്ണൂര്‍ രൂപതാ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി
Feb 21, 2026, 14:15 IST
കണ്ണൂര്‍: കണ്ണൂര്‍ രൂപതയിലെ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുരിശിന്റെ വഴി നടത്തിയത്.
രൂപതയിലെ രോഗികളുടെ സൗഖ്യത്തിനായും വിശ്വാസ സമൂഹത്തെയും വൈദികരെയും സമര്‍പ്പിച്ചുള്ള പ്രാര്‍ഥനയോടെയുമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശും കുരിശിന്റെ വഴിയും ജീവിതത്തില്‍ ശക്തിയും അനുഗ്രഹങ്ങളുമാണ് നല്‍കുന്നതെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.
പയ്യന്നൂര്‍ കേളോത്ത് അമലോത്ഭവ മാതാ പള്ളിയില്‍നിന്നും കാല്‍വരിയാത്രയെ അനുസ്മരി ക്കുന്ന ഗാനങ്ങളും പ്രാര്‍ഥനകളുമായി തുടങ്ങിയ കുരിശിന്റെ വഴി തീര്‍ഥാടനകേന്ദ്രമായ ഏഴിമലയിലെ ലൂര്‍ദ് മാതാ പള്ളിയിലാണ് സമാപിച്ചത്. രൂപതയിലെ നാല്‍പതോളം വൈദികര്‍ കുരിശിന്റെ വഴിയില്‍ പ ങ്കെടുത്തു.