കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 20, 2025, 12:39 IST

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.