കെ. സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് കോർ കമ്മിറ്റി

 
k sudhakaran

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരനെ മത്സരിപ്പിക്കില്ല. എംപിമാർക്ക് സീറ്റ് നൽകേണ്ടന്നാണ് കോൺഗ്രസ് കോർ കമ്മിറ്റി തീരുമാനം. കെ. സുധാകരനുൾപ്പെടെ ഒരാൾക്കും സീറ്റ് നൽകേണ്ടെന്നാണ് തീരുമാനം. അടൂർ പ്രകാശിനെ വിളിച്ച് വരുത്തി തീരുമാനം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തീരുമാനം മാറ്റണമെങ്കിൽ കെ. സുധാകരനോടും അടൂർ പ്രകാശിനോടും നാളെ രാവിലെ നേരിട്ട് രാഹുൽ ഗാന്ധിയോട് സംസാരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആവശ്യപ്പെട്ടതായാണ് സൂചന.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പട്ടിക വൈകിയത് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മിസ്ത്രി ആശുപത്രിയിൽ ആയതിനാലാണെന്നും, നാളെത്തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.വിഎസിന്റെ പിഎ ആയിരുന്ന എ. സുരേഷ് നാളെ കോൺഗ്രസിൽ ചേരുമെന്നും ഇനിയും വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.

Tags

Share this story

From Around the Web