ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ: പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ
Jan 3, 2026, 10:04 IST
കൊച്ചി: കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്‌തു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ.
സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണയോഗങ്ങളും സംഘടിപ്പിക്കാൻ കൊച്ചിയിൽ നടന്ന മാനേജിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു.
വിവിധ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്കടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 -ാമത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രക്ഷോഭം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും. മാനേജിംഗ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.