ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യമാണ് നീതി: നീതിക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ ജൂബിലിയിൽ ലെയോ പതിനാലാമൻ പാപ്പ

 
leo papa 1

ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യമാണ് നീതി. നീതിയെന്ന പുണ്യം, ദൈവത്തിനും അയൽക്കാരനും അർഹമായത് നൽകാനുള്ള സ്ഥായിയും ദൃഢവുമായ ഇച്ഛാശക്തിയിൽ അടങ്ങിയിരിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ. പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായി നീതിയുടെ മേഖലയിൽ പ്രവർത്തിക്കുന്നവരോട് സംസാരിക്കുയായിരുന്നു പാപ്പ.

“നീതി എന്നത് ഓരോരുത്തർക്കും അർഹമായത് വിതരണം ചെയ്യുന്ന പുണ്യമാണ്. നീതി, മാനവ സഹവർത്തിത്വത്തിൽ ഉന്നതമായ ഒരു ധർമ്മം നിർവ്വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. അതിനെ നിയമത്തിന്റെ പ്രയോഗത്തിലൊ ന്യായാധിപന്മാരുടെ പ്രവൃത്തികളിലൊ ചുരുക്കാനോ നടപടിക്രമപരമായ വശങ്ങളിൽ മാത്രം ഒതുക്കാനോ കഴിയില്ല.” പാപ്പാ പറഞ്ഞു.

വാസ്തവത്തിൽ, നീതിയിൽ വ്യക്തിയുടെ അന്തസ്സും, മറ്റുള്ളവരുമായുള്ള ബന്ധവും, സഹവർത്തിത്വം, ഘടനകൾ, പൊതുവായ ചട്ടങ്ങൾ എന്നിവ സവിശേഷതയായുള്ള സമൂഹത്തിൻറെ മാനവും സമന്വയിക്കുന്നുവെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. നീതിയെന്ന പുണ്യം നമ്മുടെ പെരുമാറ്റത്തെ യുക്തിക്കും വിശ്വാസത്തിനും അനുസൃതമായി ക്രമീകരിക്കുന്ന ഉറച്ചതും സുസ്ഥിരവുമായ ഒരു മനോഭാവമാണെന്നും സുവിശേഷ നീതി മനുഷിക നീതിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നും എല്ലായ്‌പ്പോഴും അപ്പുറത്തേക്ക് പോകാൻ പ്രചോദിപ്പിക്കുകയും അനുരഞ്ജനാനന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Tags

Share this story

From Around the Web