ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണം: എസ്‌എംവൈഎം
Updated: Jun 25, 2025, 12:20 IST
പാലാ: മാർത്തോമ്മാശ്ലീഹായുടെ ഓർമദിനമായ ജൂലൈ മൂന്ന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് പാലാ രൂപത എസ്എംവൈഎം അർധവാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു.
രൂപത ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, കടപ്ലാമറ്റം പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേവർപറമ്പിൽ, ജോയൽ ജോസഫ്, സോന മാത്യു, ബിൽന സിബി, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.