പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്, ആ അനുഭവം അൻവർ ഓർമ്മപ്പെടുത്തുന്നുവെന്ന് എ കെ ബാലൻ, നിലമ്പൂരില്‍ പി വി അന്‍വര്‍ ജയിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും എ കെ ബാലന്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. ബൈബിളിനെ ഉദ്ധരിച്ച് പി വി അന്‍വറിനെ വിമര്‍ശിച്ച എ കെ ബാലന്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും പറഞ്ഞു.
'നിലമ്പൂർ യുഡിഎഫിന് അഹങ്കരിക്കാൻ എന്തുണ്ട്' എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ കെ ബാലൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.തിരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ചിലപ്പോള്‍ നിര്‍ണായക ഘടകമാകുന്നത് നല്ല മനസ്സിന്റെ ഉടമകള്‍ ആകണമെന്നില്ല.
എം സ്വരാജിന്റെ പരാജയത്തെ ഈ ഗണത്തില്‍പ്പെടുത്തിയാല്‍ മതി. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കും. യേശു ക്രിസ്തുവിനെ ഒറ്റുകൊടുത്തതിന് യൂദാസിന് കിട്ടിയ പ്രതിഫലം കൊണ്ടാണ് അക്കല്‍ദാമ എന്ന ഭൂമി യൂദാസ് വാങ്ങിയത്. ആ ഭൂമി പിന്നീട് പാപത്തിന്റെ ഭൂമിയെന്നാണ് അറിയപ്പെട്ടത്. അവിടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധമല്ല, ദുര്‍ഗന്ധം ആയിരുന്നു.
ആ പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്. കുറ്റബോധം കൊണ്ടുണ്ടായ യൂദാസിന്റെ അനുഭവം അന്‍വർ ഓര്‍മ്മപ്പെടുത്തുന്നു', എ കെ ബാലന്‍ പറഞ്ഞു.നിലമ്പൂരില്‍ പി വി അന്‍വര്‍ ജയിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി. കോണ്‍ഗ്രസില്‍ നിന്നും വന്ന വ്യക്തിയെന്ന നിലയില്‍ കുറച്ചുവോട്ടര്‍മാരെ കോണ്‍ഗ്രസില്‍ നിന്നും സ്വാധീനിക്കാനായതിനാലാണ് 2016 ല്‍ വിജയിച്ചത്.
തുടര്‍ന്ന് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ തണലില്‍,ജമാ അത്തെയുടെ വോട്ട് നേടിയുള്ള വിജയത്തില്‍ അഹങ്കരിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. മതരാഷ്ട്രവാദവും മതനിരപേക്ഷതയും തമ്മിലുള്ള മത്സരത്തില്‍ നിരപരാധികളായ കുറച്ചുവോട്ടര്‍മാരെ കുറച്ചുകാലം പറ്റിക്കാന്‍ കഴിയും. എപ്പോഴും കഴിയില്ലെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.