ജൂബിലി വർഷം ഒരു പുതിയ ലോകത്തിന്റെ ശക്തമായ അടയാളം: ലെയോ പാപ്പ

 
LEO

ജൂബിലി വർഷം ഒരു പുതിയ ലോകത്തിന്റെ ശക്തമായ അടയാളമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഡിസംബർ 31 ബുധനാഴ്ച, വർഷവസാന പ്രാർഥനാചടങ്ങിനിടെ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. അതേസമയം, റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന വർഷവസാന പ്രാർഥനാചടങ്ങിൽ ഏകദേശം അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

മനുഷ്യരാശിക്കും ലോകത്തിനും വേണ്ടിയുള്ള തന്റെ പ്രത്യാശയുടെ ശക്തമായ അടയാളമായ ജൂബിലിയുടെ സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. 2025 ൽ എല്ലാ ദിവസങ്ങളിലും റോമിനെ കൂടുതൽ സ്വാഗതാർഹമാക്കുന്നതിന് തീർഥാടകരുടെ സേവനത്തിൽ പ്രവർത്തിച്ച എല്ലാവർക്കും പാപ്പ നന്ദി പറഞ്ഞു.
ഈ ആതിഥ്യമര്യാദ, ഒരു വർഷം മുമ്പ് ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ച ആഗ്രഹമായിരുന്നുവെന്നും ലെയോ പാപ്പ കൂട്ടിച്ചേർത്തു.

ദൈവത്തിന്റെ പദ്ധതി പ്രകാരം പുതുക്കപ്പെടുകയും അനുരഞ്ജിപ്പിക്കപ്പെടുകയും ചെയ്ത ഒരു പുതിയ ലോകത്തിന്റെ മഹത്തായ അടയാളമാണ് ജൂബിലിയെന്ന് ലെയോ പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web