വൈദികാർഥികളുടെയും പുരോഹിതരുടെയും ജൂബിലി ആഘോഷങ്ങൾ; 57 രാജ്യങ്ങളിൽ നിന്നുള്ളവർ വത്തിക്കാനിൽ

 
vatican

വൈദികാർഥികളുടെയും പുരോഹിതരുടെയും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ ആഴ്ച 57 രാജ്യങ്ങളിൽ നിന്നുള്ള 2,500-ലധികം വൈദികാർഥികൾ വത്തിക്കാനിലെത്തി. വൈദികാർഥികളുടെയും പുരോഹിതരുടെയും ജൂബിലി ആഘോഷങ്ങൾ ജൂൺ 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ 6:00 വരെ വത്തിക്കാനടുത്തുള്ള ഓഡിറ്റോറിയത്തിൽ നടക്കും.

വൈദികർക്കായുള്ള ഡിക്കാസ്റ്ററി, “സന്തോഷമുള്ള പുരോഹിതന്മാരേ – ഞാൻ നിങ്ങളെ സുഹൃത്തുക്കളെന്ന് വിളിച്ചിരിക്കുന്നു” (യോഹ. 15:15) എന്ന പേരിൽ നടത്തുന്ന ഒരു അന്താരാഷ്ട്ര സമ്മേളനമായിരിക്കും ഇത്. “കർത്താവിനെ അനുഗമിക്കാനും, ശിഷ്യന്മാരാകാനും, സെമിനാരിയിൽ പ്രവേശിക്കാനുമുള്ള ക്ഷണം ധൈര്യപൂർവം സ്വീകരിച്ചതിന് നന്ദി.

നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം, ഭയപ്പെടേണ്ടതില്ല” – ജൂൺ 24-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒത്തുകൂടിയ യുവാക്കളോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു.

“ക്രിസ്തു മനുഷ്യഹൃദയം കൊണ്ട് സ്നേഹിച്ചതുപോലെ, ക്രിസ്തുവിന്റെ ഹൃദയം കൊണ്ട് സ്നേഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ ഹൃദയം കൊണ്ട് സ്നേഹിക്കുക.” വൈദികാർഥികൾക്കുള്ള തന്റെ കാറ്റെക്കിസിൽ മാർപ്പാപ്പ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി, ജൂബിലി തീർത്ഥാടകർ വിശുദ്ധ പൗലോസിന്റെ ശവകുടീരത്തിൽ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർഥിക്കുന്നുണ്ട്‌.

അൽബേനിയ, അർജന്റീന, ഇന്ത്യ, ഇറ്റലി, അമേരിക്ക, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികാർഥികൾ വത്തിക്കാനിൽ എത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web