ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യം: മാര്‍ ജോസഫ് പാംപ്ലാനി

പാലാ: സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടു ത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് പാലായില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂറില്‍നിന്നും മലബാറില്‍ വന്ന് വള്ളോപ്പിള്ളി പിതാവിനോടൊപ്പം കുടിയേറ്റ കര്‍ഷകരുടെ അതിജീവ നത്തിനായി പോരാടിയ മഹത്‌വ്യക്തിയാണ് ജോണ്‍ കച്ചിറമറ്റമെന്ന് മാര്‍ പാംബ്ലാനി പറഞ്ഞു.
കേരള ചരിത്രത്തില്‍ നസ്രാണികളുടെയും കര്‍ഷരുടെയും സംഭാവനകളെ അടയാളപ്പെടുത്തിയ ചരിത്രകാരനും 78 ഓളം പുസ്തകങ്ങള്‍ രചിച്ച ഗ്രന്ഥകാരനുമാണ്. കേരള ചരിത്ര പഠനത്തില്‍ ജോണ്‍ കച്ചിറമറ്റം രചിച്ച ഗ്രന്ഥങ്ങള്‍ അവഗണിക്കാ നാവത്തവയാണെന്ന് മാര്‍ പാപ്ലാനി കൂട്ടിച്ചേത്തു.
അവാര്‍ഡുദാന സമ്മേളനത്തില്‍ മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. റവ.ഡോ. ജോര്‍ജ് കുടിലില്‍ ബിഷപ് വള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍, സണ്ണി ആശാരിപ്പറമ്പില്‍, ഡി.പി ജോസ്, സി.കെ കുര്യാച്ചന്‍, ആന്‍സമ്മ കച്ചിറമറ്റം എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് ജോണ്‍ കച്ചിറമറ്റം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു.