ക്രൈസ്തവ പീഡനങ്ങൾ ആവർത്തിക്കുന്നെന്ന് ജോബ് മൈക്കിൾ എംഎൽഎ; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ഹെഡ് പോസ്റ്റ്ഓഫിസിനു മുന്നിൽ ധർണ നടത്തി

കോട്ടയം: കേരളത്തിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോ ൾ ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ പീഡനങ്ങൾ ആവർത്തിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാദികാര സമിതി അംഗം ജോബ് മൈക്കിൾ എംഎൽഎ.
സഹനത്തിന്റെ പ്രതീകമായ വിശുദ്ധ അൽഫോൻസാമ്മയുടെ ചരമ ദിനത്തിലാണ് തടവറയിലായ രണ്ട് കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ഇന്ന് സംസ്ഥാന വ്യാപകമായി ധർണസംഘടിപ്പിച്ചിരിക്കുന്നത്.
മണിപ്പൂരിലെ ക്രൈസ്തവ വംശീയ ഉന്മൂലന ശ്രമങ്ങൾക്ക് പിന്നാലെ രാജ്യത്താകെ സംഘപരിവാർ സംഘടനകൾ അഴിഞ്ഞാടുകയാണ്.Logo
ഡൽഹിയിൽ കുരിശിന്റെ വഴി പ്രദക്ഷിണം തടഞ്ഞതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന തും ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ്.
ഛത്തിസ്‌ഗ ഡ്ഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ ബജരംഗദൾ പ്രവർത്തകരുടെ വ്യാജ ആരോപണത്തെ തുടർന്ന് നിജസ്ഥിതി പോലും പരിശോധിക്കാതെയാണ് പോലീസ് മലയാളികളായ സി. വന്ദന ഫ്രാൻസിസിനെയും സി.പ്രീതി മേരിയെയും കസ്റ്റഡിയിലെടുത്ത്തടവിലാക്കിയത്.
ഉത്തരേ ന്ത്യയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ പെടുന്നവേ രൂപപ്പെടുന്ന ചെറിയ സംഘങ്ങളെ ആസൂത്രിതമായി രൂപീകരിച്ചിരിക്കുകയാണ്.
ഇവർ ബഹളം വെച്ചാലുടൻ വൈദ്യർക്കും കന്യാസ്ത്രീകൾക്കും നേരെ ആക്രമണങ്ങൾ അരങ്ങേറുകയാണ്.ഇത് ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ്.ഇതിന് ഭരണകൂട ഏജൻസികൾ കൂട്ടുനിൽക്കുകയാണ്.തടവിലായ രണ്ടു കന്യാസ്ത്രീകളെയും ഉടൻ മോചിപ്പിക്കുവാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോബ് മൈക്കിൾ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിൽ തടവിലായ കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കുന്ന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിച്ച ധർണ്ണകളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻജോർജിന്റെ അദ്ധ്യക്ഷതയിൽ വിജി എം തോമസ്,ജോസഫ് ചാമക്കാല,സാജൻ തൊടുക,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാലേത്ത് പ്രതാപചന്ദ്രൻ,ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോജി കുറത്തിയാട്ട്, രാജു ആലപ്പാട്ട്, ബെന്നി തടത്തിൽ,ബൈജു കൊല്ലമ്പറമ്പിൽ,മത്തച്ചൻ പ്ലാത്തോട്ടം, എൻ എ മാത്യു എന്നിവർ പ്രസംഗിച്ചു.