ഒരേ രാജ്യത്ത് നിന്നുള്ളവരോടോ മതത്തിൽ ഉള്ളവരോടോ മാത്രമല്ല യേശുവിന് അനുകമ്പയുള്ളത്: ലെയോ പതിനാലാമൻ പാപ്പ

ഒരേ രാജ്യത്ത് നിന്നുള്ളവരോടോ മതത്തിൽ ഉള്ളവരോടോ മാത്രമല്ല യേശുവിന് അനുകമ്പയുള്ളതെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. മാർപാപ്പ അവധിക്കാലം ചിലവഴിക്കുന്ന കാസിൽ ഗാൻഡോൾഫോയിൽ വില്ലനോവയിലെ സെന്റ് തോമസ് പൊന്തിഫിക്കൽ ഇടവകയിൽ ജൂലൈ 13 ന് നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ദൈവത്തിന്റെ കരുണാമയമായ ഹൃദയത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ചിലപ്പോൾ നമ്മുടെ കടമ നിർവഹിക്കുന്നതിൽ നാം സംതൃപ്തരായിരിക്കും. അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടിലുള്ളവരെ, നമ്മളെപ്പോലെ ചിന്തിക്കുന്നവരെ, ഒരേ ദേശീയതയോ മതമോ ഉള്ളവരെ മാത്രമേ നമ്മുടെ അയൽക്കാരായി കണക്കാക്കൂ,” പാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയ്ക്ക് മുൻപായി തനിക്ക് സമ്മാനമായി ലഭിച്ച പരിസ്ഥിതി സൗഹൃദ പോപ്പ്മൊബൈലുകളിൽ ഒന്നിൽ കാസിൽ ഗാൻഡോൾഫോയിലെ തെരുവുകളിലൂടെ ചുറ്റിനടന്നു വിശ്വാസികളെ സ്വാഗതം ചെയ്തു. സെന്റ് തോമസ് ഇടവകയ്ക്ക് ലെയോ പതിനാലാമൻ പാപ്പ ഒരു കാസ സമ്മാനമായി നൽകുകയും ചെയ്തു.