ജാസ്‌ലിയയുടെ മരണം, പ്രതി ഡോ. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

 
jasly

കൊച്ചി: ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ അപകടത്തിൽപ്പെട്ട് മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റിലായ ഡോ. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും പ്രതിയെ ഹാജരാക്കുക.

ഒളിവിൽ പോയ സിറിയക്കിനെ വാഗമണ്ണിലെ ഒരു റിസോർട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി തന്നെ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു.

തന്റെ മകളുടെ മരണത്തിന് കാരണക്കാരനായ പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ നൽകണമെന്ന് ജാസ്‌ലിയയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫെബ്രുവരി 28-നായിരുന്നു 19 വയസ്സുകാരിയായ ജാസ്‌ലിയ ജോൺസൺ അപകടത്തിൽപ്പെട്ടത്. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജാസ്‌ലിയ, ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് വാഹനാപകടത്തിൽ പെട്ടത്. ചികിത്സയിലിരിക്കെ മരണം സംഭവിച്ചെങ്കിലും, അഞ്ച് പേർക്ക് പുതുജീവൻ നൽകിക്കൊണ്ട് ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായത് വലിയ മാതൃകയായിരുന്നു.

Tags

Share this story

From Around the Web