സോഷ്യൽ മീഡിയയിൽ 'മാസ് സപ്പോർട്ട്' ഫാക്‌ടർ സതീശന് അനുകൂലമാക്കി സൃഷ്ടിച്ചു ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും. എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ച എല്ലായിടത്തും വിജയിച്ചത് യു.ഡി.എഫ്
കോട്ടയം: സോഷ്യൽ മീഡിയയിൽ 'മാസ് സപ്പോർട്ട്' ഫാക്‌ടർ വിഡി സതീശന് അനുകൂലമാക്കി സൃഷ്ടിച്ചു എസ്.ഡി.പി.ഐയും.
ഇക്കുറി എൽ.ഡി.എഫിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ച എല്ലായിടത്തും വിജയിച്ചത് യു.ഡി.എഫായിരുന്നു. എസ്.ഡി.പി.ഐ വോട്ടുകൾ കൂട്ടത്തോടെ യു.ഡിഎഫിലേക്കു മറിഞ്ഞു. സതീശനെ എതിർക്കുന്നു എന്ന് എസ്ഡിപിഐ നേതാക്കൾ പരസ്യമായി പറയുന്നുണ്ടെങ്കിലും രഹസ്യ പിന്തുണ സതീശനാണ് എന്നാണ് ഉയരുന്ന ആക്ഷേപം.
സതീശനു വേണ്ടി പല എസ്.ഡി.പി.ഐ പ്രൊഫൈലുകളും രംഗത്തുവന്നു കഴിഞ്ഞു. സതീശനെ പിന്തുണച്ചു പോസ്റ്റുകൾ ഇടണമെന്നു എസ്ഡിപിഐ പ്രാദേശിക നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പുകളിലും സന്ദേശം ഇടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ഓൺലൈൻ പോളുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ ഏറെയും എസ്.ഡി.പി.ഐ ജമാ അത്തെ ഇസ്ലാമി അനുകൂല സൈബർ ഗ്രൂപ്പുകളാണ്.
എന്നാൽ, സതീശനെ പിന്തുണയ്ക്കുന്നതിനൊപ്പം രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നാവരെ വ്യക്തിഹത്യ നടത്താനും ഇക്കൂട്ടർ രംഗത്തുണ്ട്. ജനാധിപത്യ ധ്വംസകരാണ് ചെന്നിത്തലയും കെ.സി വേണുഗോപാലുമെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച വിവിധ സാമുദായിക സംഘടനകൾ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ കൈകാര്യം ചെയ്യുന്നത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ കാര്യങ്ങൾ ചർച്ച നടത്തി നേതൃത്വം തീരുമാനം എടുക്കും.
എന്നാൽ, നേതാക്കളെ തരംതാണ രീതിയിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഒറ്റയാൾ പോരാട്ടത്തിലൂടെയല്ല കേരളത്തിൽ യുഡിഎഫ് ഭരണം പിടിച്ചത് എന്നും സതീശൻ അനുകൂലികളെ കോൺഗ്രസ് പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.
സതീശനെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ വിവിധ ജില്ലകളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സതീശൻ അനുകൂല പോസ്റ്ററുകളും ഫ്ലക്സുകളും നിറയുകയാണ്. പ്രകടനങ്ങൾ നിരോധിച്ചുള്ള കെപിസിസിയുടെ വിലക്ക് ലംഘിച്ചും വി.ഡി സതീശനായി തെരുവിലിറങ്ങുകയാണ് പ്രവർത്തകർ.
അതേസമയം, ജമാ അത്തെ ഇസ്ലാമി പോലുള്ള തീവ്ര മുസ്ലിം സംഘടനകൾ സതീശന് വേണ്ടി രംഗത്തുവന്നത് ക്രൈസ്തവരെ ആശങ്കയിലാക്കിയിട്ടുണ്ട്. സതീശൻ മുഖ്യമന്ത്രിയായാൽ അമിത മുസ്ലിം പ്രീണനം ഉണ്ടാകുമോ എന്നാണ് ക്രൈസ്തവരുടെ ആശങ്ക. വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താൻ ബിഷപ്പുമാരെ കണ്ട് ക്രൈസ്തവർ തങ്ങുടെ ആശങ്ക രേഖപ്പെടുത്തി. കെ.സി വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്ന് ക്രൈസ്തവർ ബിഷപ്പുമാരോട് ആവശ്യപ്പെടുന്നത്.