'അത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം'; വന്ദേമാതരത്തെ വിമർശിച്ച മുഹമ്മദ് റിയാസിനെതിരെ വിഎച്ച്പി നേതാവ് വിനോദ് ബൻസൽ

 
riyas

ന്യൂ ഡൽഹി : കേരളത്തിൽ വിഡി സതീശൻ  മന്ത്രിസഭാ  സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചത് സി പി എം നേതാക്കളാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസൽ ചൂണ്ടിക്കാട്ടി .

കേരളത്തിൽ മുസ്‌ലിം ലീഗ് നേതാക്കളടക്കമുള്ളവർ വന്ദേമാതരം ആലപിച്ചപ്പോൾ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന കാര്യം എടുത്ത് കാട്ടി  വിഎച്ച്പി വക്താവ്  സി പി എം നേതാവിൻ്റെ നടപടി വർഗീയ ശക്തികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് എക്സിൽ കുറിച്ചു.

ജിഹാദി മനോനിലയാണ് സി പി എം നേതാവിൻ്റെ ഇത്തരം പ്രസ്ഥാവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിഎച്ച്പി നേതാവ് കൂട്ടിച്ചേർത്തു. മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിച്ച വിമർശനം ഏറെ ഗുരുതരമെന്ന അഭിപ്രായമാണ് വിശ്വ ഹിന്ദു പരിഷത്തിൻ്റേത്.

അതേ സമയം വന്ദേമാതരം ആലപിച്ചത് ശരിയായില്ല എന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നത്

Tags

Share this story

From Around the Web