അത് കോടീശ്വരനല്ല, 'കോടീശ്വരി'; മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ല; 25 കോടിയുടെ ഉടമ കാണാമറയത്ത് തുടരും
Oct 5, 2025, 12:36 IST

കൊച്ചി: 25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് സ്ത്രീക്ക്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഭാഗ്യവതി അജ്ഞാതയായി തുടരും.
ലോട്ടറി ബാങ്കില്‍ നേരിട്ട് ഏല്‍പ്പിക്കാനാണ് 'ഭാഗ്യവതിയുടെ' തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഇന്ന് രാവിലെ 12 മണിയോടെ 25 കോടിയുടെ ഉടമ മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശി തന്നെയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറയുന്നു.