ഭാര്യ കുവൈറ്റിലേക്ക് പോയിട്ട് രണ്ട് ദിവസം. മക്കളെ സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടു വരുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: സ്കൂൾ വിട്ടു വന്ന കുട്ടികളുമായി വീട്ടിലേക്ക് വരുന്ന വഴി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കുമളി ചെങ്കര ശങ്കരഗിരി കപ്പയിൽ അരുൺ (38) ആണ് മരിച്ചത്. ശങ്കരഗിരിയിൽ തിങ്കൾ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മക്കളായ മക്കളായ ഗൗരി (16), നന്ദു (14) എന്നിവരെ ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേരികുളത്തെ സ്‌കൂളിൽ പ്ലസ് വണ്ണിനും പത്താക്ലാസിലും പഠിക്കുന്നവരാണ് കുട്ടികൾ. ഇവരെ പുല്ലുമേട്ടിൽ നിന്നും സ്കൂട്ടറിൽ കയറ്റി കൊണ്ടുവരുന്നതിനിടെ വീടിനോട് അടക്കാറായപ്പോൾ ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രിൻസിയാണ് അരുണിന്റെ ഭാര്യ. ഇവർ രണ്ട് ദിവസം മുമ്പാണ് കുവൈറ്റിലേക്ക് ജോലിക്ക് പോയത്.