"ആഘോഷങ്ങൾ ഇല്ലാതെ ആശമാർ സമരം തുടങ്ങിയിട്ട് ഏഴ് മാസം"; സെക്രട്ടറിയേറ്റിന് മുന്നിൽ ഓണസദ്യയൊരുക്കി ചാണ്ടി ഉമ്മൻ എംഎൽഎ

 
222

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാർക്ക് ഓണ സദ്യയൊരുക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലാണ് തിരുവോണ സദ്യ ഒരുക്കിയത്. ആഘോഷങ്ങൾ ഇല്ലാതെ ആശമാർ സമരം തുടങ്ങിയിട്ട് ഏഴ് മാസമായെന്ന് എംഎൽഎ പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ ഇടപെടൽ ഉണ്ടാവണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. സെക്രട്ടേറിയറ്റിനു മുൻപിൽ ആശ പ്രവർത്തകർ സമരം തുടങ്ങിയിട്ട് 209 ദിവസമായി. ഉത്രാടദിനത്തിലും ഉമ്മൻ ചാണ്ടി വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആശമാർക്ക് സദ്യയൊരുക്കിയിരുന്നു.

ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും എം.എം. ഹസനും ശക്തനും ആശമാർക്കൊപ്പം സമരവേദിയിലിരുന്ന് സദ്യകഴിച്ചു.ഉമ്മൻചാണ്ടിയുടെയും മഹാബലിയുടെയും ഭരണകാലം ജനങ്ങളോട് ഒരേപോലെയാണ് ഇടപെട്ടതെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു.

Tags

Share this story

From Around the Web