തിരുപ്പിറവി രംഗങ്ങളുടെ കരകൗശല ചാരുത: 300 വർഷത്തെ പാരമ്പര്യവുമായി ഇറ്റലി

 
233333

ഇറ്റലിയിലെ നേപ്പിൾസിലെ ഒരു ചെറിയ തെരുവിൽ 300 വർഷത്തിലേറെ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട്. കരകൗശല വിദഗ്ദ്ധർ നിർമ്മിച്ച തിരുപ്പിറവി രംഗങ്ങൾ. ഇതിന്റെ പാരമ്പര്യം ആരംഭിക്കുന്നത് ബർബൺ ആധിപത്യത്തോടെയാണ്. 18, 19 നൂറ്റാണ്ടുകളിൽ ഒരു നൂറ്റാണ്ടിലേറെക്കാലം തെക്കൻ ഇറ്റലിയും സിസിലിയും ഭരിച്ചിരുന്ന ഹൗസ് ഓഫ് ബർബണിന്റെ ഒരു കാഡറ്റ് ശാഖയാണ് ഹൗസ് ഓഫ് ബർബൺ-ടു സിസിലി. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച തിരുപ്പിറവി രംഗങ്ങൾ ആരാണ് നിർമ്മിക്കുന്നത് എന്ന് അവർക്കിടയിൽ ഒരു മത്സരം വന്നു. ആ ഒരു പാരമ്പര്യം ഇപ്പോഴും അവർ തുടരുകയാണെന്ന് കരകൗശല വിദഗ്ധരുടെ മൂന്നാം തലമുറയിലെ ജിയോവന്നി ഗ്യൂഡിസ് പറയുന്നു.

തെക്കൻ ഇറ്റാലിയൻ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാൻ ഗ്രിഗോറിയോ അർമേനോയുടെ ഭാഗമായ ഐക്കണിക് ‘ക്രിസ്തുമസ് ആലി’യിൽ സ്ഥിതി ചെയ്യുന്ന ഗ്യൂഡിസിന്റെ നേറ്റിവിറ്റി വർക്ക്‌ഷോപ്പാണ് ‘ബോട്ടെഗ ഫെറിഗ്നോ’. ഇത് 120 വർഷത്തിലേറെയായി നിലകൊള്ളുന്നു.

തിരുപ്പിറവി രംഗങ്ങൾ 1700-കളിലെ നേപ്പിൾസിലെ ശൈലിയെയും വസ്ത്രധാരണത്തെയും പ്രതിഫലിപ്പിക്കുന്നു, ആ നൂറ്റാണ്ടിൽ അക്കാലത്തെ പ്രഭുക്കന്മാരാണ് അവ ജനപ്രിയമാക്കിയത്. അക്കാലത്തെ പ്രശസ്തരായ കലാകാരന്മാരെ അവരുടെ വീടുകളിൽ പ്രദർശിപ്പിക്കുന്നതിനായി വിപുലമായ രംഗങ്ങൾ സൃഷ്ടിക്കാൻ അവർ നിയോഗിക്കപ്പെടുമായിരുന്നു.

നെപ്പോളിയൻ തിരുപ്പിറവി രംഗത്തിന്റെ മറ്റൊരു സവിശേഷത അത് ദൈനംദിന ജീവിതത്തെ തിരുപ്പിറവി രംഗത്തേക്ക് കൊണ്ടുവരുന്നു എന്നതാണെന്ന് ഗ്യൂഡിസ് പറയുന്നു. മറിയം, ജോസഫ്, ഉണ്ണീശോ, ഇടയന്മാർ, രാജാക്കൻമാർ എന്നിവരുടെ സാധാരണ രൂപങ്ങൾക്ക് പുറമേ, ദൈനംദിന ജീവിതത്തിൽ ഏർപ്പെടുന്ന സാധാരണക്കാരുടെ പ്രതിമകളും കാണാം.

തുണികൊണ്ടുള്ള വസ്ത്രങ്ങൾ ഘടിപ്പിക്കുന്നതിന് മുമ്പ് കൈകൊണ്ട് പെയിന്റ് ചെയ്ത ടെറാക്കോട്ട കൊണ്ടാണ് ഈ രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. “നേപ്പിൾസ് ഒരു അതിശയകരമായ നഗരമാണ്. പ്രചോദനം നിറഞ്ഞ, സംസ്കാരം നിറഞ്ഞ ഒരു നഗരം. ഇവിടുത്തെ കല്ലുകൾക്ക് നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ” മഹത്തായ ഒരു പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് ജിയോവന്നി ഗ്യൂഡിസ് പറയുന്നു.

Tags

Share this story

From Around the Web