വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാർഷികം ആചരിച്ച് ഇറ്റലി

വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിയുടെ നൂറാം ചരമവാർഷികത്തിൽ, ‘ഫ്രാസാറ്റി ഡേയ്സ്’ എന്ന് വിളിക്കപ്പെടുന്ന മൂന്ന് ദിവസത്തെ ആഘോഷം ഇറ്റലിയിൽ നടക്കുന്നു. തിരുനാൾ ദിനമായ ജൂലൈ അഞ്ചു മുതൽ മൂന്നു ദിവസത്തേക്കാണ് ആത്മീയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അമേരിക്ക, പോളണ്ട്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ ഫ്രാസാറ്റി താമസിച്ചിരുന്ന വടക്കൻ ഇറ്റാലിയൻ പ്രദേശമായ പീഡ്‌മോണ്ടിലേക്ക് എത്തിച്ചേർന്നു.
സെപ്റ്റംബറിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന യുവവിശുദ്ധനാണ് വാഴ്ത്തപ്പെട്ട ജോർജിയോ ഫ്രാസാറ്റി. “ടൂറിനിലോ പീഡ്‌മോണ്ടിലോ ഇറ്റലിയിലോ മാത്രമല്ല, ലോകമെമ്പാടും, ഈ നൂറ് വർഷങ്ങൾ ഫ്രാസാറ്റിയെ ഒരു ജനപ്രിയ യുവാവാക്കി മാറ്റി” – ജൂലൈ നാലിന് നടന്ന ശതാബ്ദി ദിവ്യബലിയിൽ കർദിനാൾ ആർച്ച് ബിഷപ്പ് റോബർട്ടോ റിപോൾ പറഞ്ഞു.
“ക്രിസ്തുവിനും നിത്യദൈവത്തിനും ഒരു ആധികാരിക സാക്ഷി” എന്നാണ് അദ്ദേഹം ഫ്രാസാറ്റിയെ വിശേഷിപ്പിച്ചത്. പർവതങ്ങളെ സ്നേഹിക്കുകയും ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ഒരു സ്വാഭാവിക നേതാവായിരുന്നു അദ്ദേഹം.
വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ ആരാധന നടന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ ‘അനുഗ്രഹങ്ങളുടെ മനുഷ്യൻ’ എന്ന് വിശേഷിപ്പിച്ച ഫ്രാസാറ്റിയുടെ ശവകുടീരത്തിൽ യുവാക്കൾ മൗനമായി മുട്ടുകുത്തി നിന്ന് പ്രാർ
ഥിച്ചു. കത്തീഡ്രൽ രാത്രി വൈകിയും തുറന്നിരുന്നു. ഫ്രാസാറ്റിയുടെ കുടുംബാഗങ്ങളും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്.