'നടന്നത് ആസൂത്രിതമായ ആക്രമണം': മഹാരാഷ്ട്രയിൽ അറസ്റ്റിലായ വൈദികൻ സുധീർ

 
0999

കോഴിക്കോട്: രാഷ്ട്രീയ പ്രേരിതമായ ആക്രമമാണ് തങ്ങൾക്കെതിരെ നടന്നതെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികൻ. ഇത്രയും ഭീകരമായ അനുഭവം ആദ്യമായിട്ടാണെന്ന് നാഗ്പൂര്‍ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീർ പറഞ്ഞു.

'ബർത്ത്ഡേ ആഘോഷിക്കാനായാണ് ഞാൻ അവിടെ പോയത്. പിറന്നാളുകാരനായ വ്യക്തിയെ കൂടി എഫ്ഐആറിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യുക എന്നത് ഭീകരമായ പ്രവർത്തിയാണ്. ഒരു ബർത്ത്ഡേ കൂടി ആഘോഷിക്കാനുള്ള സ്വാതന്ത്രം ഇല്ലേ എന്നതാണ് ഒന്നാമത്തെ ചോദ്യം.

ക്രിസ്മസ് പ്രോ​ഗ്രാം ആയതുകൊണ്ടുതന്നെ അത് സംബന്ധിച്ച സ്വാ​ഗതമൊക്കെ ഉണ്ടാവുമെന്ന് ചിന്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ക്രിസ്മസ് സീസണിൽ ക്രിസ്മസ് പാട്ടുകൾ പാടാൻ പാടില്ലെ ?. അങ്ങനെയാണെങ്കിൽ മറ്റ് ഉത്സവങ്ങൾ എങ്ങനെയാണ് ആഘോഷിക്കുക. പള്ളികളിൽപോലും മറ്റ് ഉത്സവങ്ങൾ നടത്താറുണ്ട്. അതും മതപരിവർത്തനമായി കാണേണ്ടിവരുമോയെന്നും സുധീർ ചോദിച്ചു.

Tags

Share this story

From Around the Web