എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം; നെഞ്ചിടിപ്പോടെ വിദ്യാർഥികൾ, എങ്ങനെ ഫലം അറിയാം ?
May 15, 2026, 06:36 IST
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.
ലം അറിയാൻ:
-
keralaresults.nic.in
-
results.kite.kerala.gov.in
-
PRD Live ആപ്പ്, Saphalam ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാം.