'ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!' മുഖ്യമന്ത്രിയുടെ 'ഡാഷ് മോനേ' പ്രയോഗത്തില്‍ പിന്തുണയുമായി സരിന്‍

 
dr p sarin
പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യല്‍ എക്‌സ് ഹാന്‍ഡിലില്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അഭിസംബോധന ചെയ്ത് എഴുതിയ വരികള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോരാ എന്നാണ് സരിന്‍ പറഞ്ഞത്. തന്റെ ഫെയ്‌സ്ബുക്കിലാണ് സരിന്‍ രേവന്ത് റെഡ്ഡിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് കുറിപ്പിട്ടത്.

'നീ പോ മോനേ വിജയന്‍' എന്നാണ് ലെറ്ററില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ പ്രസ് ക്ളബ്ബ് നടത്തിയ ജനവിധി 2026 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം.

'ഡാഷ് മോനേ രേവന്താ....' മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags

Share this story

From Around the Web