തലയിൽ മഴ നനയാതിരിക്കാൻ വച്ചിരിക്കുന്നത് പ്ലാസ്റ്റിക് കവറല്ല, തൻ്റെ വിദ്യാഭ്യാസത്തിൻ്റെ യോഗ്യതകളാണ്

 
3333

മനസുരുകി എം.എഡ് കാരൻ ക്ലാസിന് വെളിയിൽ …..

കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനാണ്

തേനി സ്വദേശി എം രംഗനാഥൻ, സ്കൂൾ കോമ്പൗണ്ടിൽ വന്നത്.

ക്ലാസ് നടക്കുന്നതിനിടയിൽ ഒരു നിമിഷം രംഗനാഥൻ ക്ലാസ് ശ്രദ്ധിച്ച് നിർനിമേഷനായി നോക്കി നിൽക്കുന്നതും കണ്ണീരണിയുന്നതും പ്രിൻസിപ്പാൾ ഷീജാ സലിം ശ്രദ്ധിച്ചു.

” ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പർ “

ഒരു സാധാരണക്കാരനല്ല ഇത് എന്ന് ടീച്ചർക്ക് മനസിലായി…

കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തൻ്റെ ജീവിത കഥ ടീച്ചറോട് പറഞ്ഞത്.

രംഗനാഥൻ ഇവിടെ എത്തിയിട്ട് ഒരു വർഷം പൂർത്തിയാകുന്നു. കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയും ഒക്കെ ഇദ്ദേഹത്തിന് സ്വന്തം.

തമിഴ്നാട് തേനി ജില്ലയിൽ ഉത്തമ പാളയം താലൂക്കിൽ കോംബേ നിവാസിയാണ്.

കൈയ്യിൽ തൂമ്പയും വാക്കത്തിയും ചുറ്റികയും വഴങ്ങുമ്പോൾ ഭാരിച്ച വിദ്യാഭ്യാസ യോഗ്യതയും പ്രതീക്ഷയും അങ്ങ് വഴങ്ങുന്നില്ല.

കോംബെ ആർ.സി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ ,പ്ലസ് ടു എസ് കെ പി ഹയർ സെക്കൻഡറി സ്കൂളിൽ , തുടർന്ന് കോംബെ,

മധുരൈ അമേരിക്കൻ കോളേജിലെ ഡിഗ്രി വിദ്യാഭ്യാസം, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും കറസ്പോണ്ടൻസ് ആയി

തമിഴിൽ ബിരുദാനന്തര ബിരുദം.

പിന്നെ മാർത്താണ്ഡം സെൻറ് ജോസഫ് ടീച്ചർ എജുക്കേഷൻ കോളേജിൽ നിന്നും ബി എഡ് ബിരുദം, തൃച്ചി ജീവൻ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നും എം എഡ് ഒരു ബിഎഡ് കോളേജ് അധ്യാപകനാകാനുള്ള യോഗ്യതയുണ്ട് രംഗനാഥന്.

കോംബെ എസ് കെ പി സ്കൂളിൽ ഒരു വർഷം താൽക്കാലിക അധ്യാപകനായി ജോലി നോക്കി.

2014 വിദ്യാഭ്യാസം പൂർത്തിയാക്കി 2015 ൽ മെഡിക്കൽ ലാബ് ടെക്നീഷ്യനായ ആർ സെൽവിയെ വിവാഹം ചെയ്തു.

ജീവിത ചെലവ് ഏറിയപ്പോൾ

തമിഴ്നാട്ടിൽ നിന്നും ഇവിടെ ജോലിക്ക് വന്നത് ഒരു വർഷം മുമ്പ്…

കാരണം ദിവസക്കൂലി വച്ചുനോക്കുമ്പോൾ തമിഴ്നാട്ടിലേക്കാളും ഒരു ദിവസം ഇവിടെ കൂലി ചെയ്താൽ 300 രൂപ കൂടുതൽ ലഭിക്കും എന്നുള്ളതായിരുന്നു അതിന് കാരണം.

ഇദ്ദേഹം ഒരു കലാകാരൻ കൂടിയാണ്, തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും, ഡാൻസ് കളിക്കും. പരമ്പരാഗത ആയോധന കലയായ സിലമ്പും ഇദ്ദേഹത്തിന് വശമാണ്.

കോംബെ സ്വദേശി മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനായി 1989 ലാണ് രംഗനാഥൻ ജനിച്ചത്. സുന്ദരി എന്ന ഒരു പെങ്ങളുമുണ്ട്.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരണമടഞ്ഞു.

രണ്ടുവർഷം കഴിഞ്ഞ് പിതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. തുടർന്ന് പിതാവിന് തന്നോട് താല്പര്യം കുറഞ്ഞതിനാൽ അമ്മാവൻ താപസിമാരി മുത്തു കൂടെയായിരുന്നു താമസം.

ബി.എഡ് പഠിക്കുന്നത് വരെയും ആവശ്യമായ പണം നൽകി സഹായിച്ചത് അദ്ദേഹമാണ്.

തുടർന്ന് ആറുമാസത്തോളം പെരുമ്പാവൂർ കറിപൗഡർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്താണ് എം.എഡ് പഠിച്ചത്.

വിദ്യാഭ്യാസം എല്ലാം ഉണ്ട് എങ്കിലും സ്കൂളിൽ കയറുന്നതിന് വൻ തുക സംഭാവന കൊടുക്കണം എന്നുള്ളതിനാൽ ആ സ്വപ്നവും മുടങ്ങി.തമിഴ് അധ്യാപകനായതിനാൽ അവസരവും കുറവ്. ഇതിനിടയിൽ

തമിഴ്നാട്ടിലെ മാസികയായ വിജിലൻസ് എന്ന പത്രപ്രസ്ഥാനത്തിലും ആറുമാസം ജോലി ചെയ്തിട്ടുണ്ട്. നന്നായി തമിഴിൽ പ്രസംഗിക്കും.

ഒരു ടെസ്റ്റ് എഴുതാനുള്ള ഫീസ് സംഘടിപ്പിക്കാൻ കൂടിയാണ് ചോര നീരാക്കി ഈ അധ്വാനം…

എങ്കിലും ഉള്ളുരുകി രംഗബോധമില്ലാത്ത കലാകാരനായി രംഗനാഥൻ കൂലിപ്പണിക്കാരൻ്റെ വേഷം കെട്ടുന്നു.

തലയിൽ മഴ നനയാതിരിക്കാൻ വച്ചിരിക്കുന്നത് പ്ലാസ്റ്റിക് കവറല്ല.തൻ്റെ വിദ്യാഭ്യാസത്തിൻ്റെ യോഗ്യതകളാണ്.

രംഗനാഥൻ : 7548824210

മനോജ് മേലുകാവ്

Tags

Share this story

From Around the Web