എ കെ ആന്റണിക്ക് പാശ്ചാത്താപം തോന്നിയത് നല്ല കാര്യം, പക്ഷേ മുത്തങ്ങയില്‍ മാപ്പില്ല- സി കെ ജാനു

വയനാട്: മുത്തങ്ങയിലെ പോലീസ് നടപടിയില്‍ എ.കെ.ആന്റണിയുടെ ഖേദപ്രകടനത്തില്‍ മറുപടിയുമായി സി.കെ. ജാനു. ആന്റണിക്ക് മാപ്പില്ലെന്നും വേണ്ടത് രാഷ്ട്രീയ പരിഹാരമെന്നും സി.കെ. ജാനു പറഞ്ഞു. ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ലെന്നും ആദിവാസിയുടെ ഭൂമിക്ക് മോലെയുള്ള പരിഹാരമാണ് വേണ്ടതെന്നും ജാനു ആവശ്യപ്പെട്ടു.
മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപം തോന്നിയത് നല്ല കാര്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മാപ്പ് കൊണ്ട് കാര്യമില്ല. വൈകിയ വേളയിലുള്ള കുമ്പസാരം കൊണ്ട് കാര്യമില്ല. മുത്തങ്ങാ സമരത്തില്‍ മരിച്ചവര്‍ക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.
അതിനൊപ്പം മുത്തങ്ങ സംഭവത്തെ കുറിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട സിനിമയെ വിമര്‍ശിച്ചും സി.കെ. ജാനു സംസാരിച്ചു. മുത്തങ്ങ ഭൂസമരത്തെ സിനിമ തെറ്റായി വ്യാഖ്യാനിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്.
ആദിവാസികളുടെ സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. ആദിവാസികളെ പോലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചില്ല. ഭൂസമരത്തെ സിനിമ ലഘൂകരിച്ചുവെന്നും ജാനു പറഞ്ഞു.