മുഖ്യമന്ത്രി ചർച്ച വേണ്ട, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്; കെ.സി വേണു​ഗോപാൽ

 
Kc venugopal

ന്യൂ‍ഡൽഹി: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞടുപ്പ് ഫലം വരുന്നത് കാത്തിരിക്കൂവെന്നുമാണ് കെ.സി വേണു​ഗോപാൽ പറഞ്ഞത്.

ചില മാധ്യമങ്ങൾ തന്നെക്കുറിച്ച് ചർച്ചചെയ്യുന്നതിൽ വിഷമമുണ്ട്. വട്ടപ്പൂജ്യം ആണെന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ 10 വർഷമായി താനിത് കേൾക്കുന്നു. ചില മാധ്യമങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നതെങ്കിൽ അവർ തീരുമാനിക്കട്ടെയെന്ന് കെ.സി വേണു​ഗോപാൽ പറഞ്ഞു. പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും ഫലം വന്നതിന് ശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, പാർലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്തയെ തകർത്തുകൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമമാണ് വനിതാ സംവരണ ഭേ​ദ​ഗതി ബിൽ എന്ന് കെ.സി വേണു​ഗോപാൽ എംപി പറഞ്ഞു. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ല. നിലവിലുള്ള സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കട്ടെ. മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിപക്ഷം ശക്തമായി നിലകൊള്ളുമെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

Tags

Share this story

From Around the Web