സ്‌കൂള്‍ സമയ മാറ്റം, മുസ്ലീം സംഘടനകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് ആക്ഷേപം. ഓണം, ക്രിസ്മസ് അവധികള്‍ കുറച്ച് പ്രവര്‍ത്തി ദിവസമാക്കണമെന്ന സമസ്തയുടെ ശിപാര്‍ശക്കെതിരെ വിമര്‍ശനം

കോട്ടയം: സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ കടുംപിടുത്തം നടത്തുന്ന മുസ്ലീം സംഘടനകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് ആരോപണം. മദ്രസകള്‍ 6.30ന് തുടങ്ങി 8.30ന് അവസാനിക്കുകയും ഏഴിന് തുടങ്ങി 9.30ന് അവസാനിക്കുകയും ചെയ്യുന്നവയാണ് ഭൂരിഭാഗവും.. ഈ സമയക്രമത്തില്‍ 9.45ന് സ്‌കൂള്‍ തുടങ്ങുന്നതിന് തടസമില്ല.
എന്നാൽ, 7.30ന് തുടങ്ങി 9.30 ന് അവസാനിക്കുന്ന ക്ലാസുകൾ ഉണ്ട്. ഇവ മാത്രമാണ് പ്രശ്‌നം ഉള്ളത്. മദ്രസാ ക്ലാസുകള്‍ കുറച്ചു നേരത്തെയാക്കിയാല്‍ ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. അനാവശ്യ വിവാദം ഉയര്‍ത്തി മുസ്ലീംസഹോദരങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തൊ ഒക്കെയോ ചെയ്യുന്നു എന്ന് തോന്നല്‍ സൃഷ്ടിക്കുക.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്ലെനാണ് ആരോപണം. ഇതേ വാദം സി.ബി.എസ്.ഇ പോലുള്ള മറ്റ് സിലബസില്‍ പഠിക്കുന്നകുട്ടികളുടെ കാര്യത്തില്‍ ഈ സംഘടനകളൊന്നും അഭിപ്രായം പറയാറില്ലല്ലോ എന്ന മറുചോദ്യമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലും ഉന്നയിക്കുന്നത്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ പലരും അതിരാവിലെ തന്നെ വീടുകളില്‍ നിന്നും സ്‌കൂളുകളിലേക്ക് പുറപ്പെടുന്നവരാണ്. അവരവരുടെ സ്‌കൂള്‍ ബസുകളുടെ സമയമനുസരിച്ചാണ് ഇറങ്ങുന്നത്.
ഇവരുടെ മദ്രസ പഠനം മുടങ്ങുന്നുണ്ടോ. ഓണ്‍ലൈനില്‍ ഇപ്പോഴും സമസ്ത ഉള്‍പ്പടെ മത പഠനം പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സമയം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യത്തില്‍ കുറച്ചു കൂടി അവധാനതയോടെ തീരുമാനമെടുക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തയ്യാറാകുകയാണ് വേണ്ടതെന്നുമാണ് ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍.
ഈ വിഷയത്തില്‍ സമസ്ത മാത്രമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തുള്ളത്. മുസ്ലിം ലീഗും കേരള ജംഇയ്യത്തുല്‍ ഉലമയും ( എപി വിഭാഗം) പോലുള്ള സംഘടനകളും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്നില്ല. എന്നാല്‍, സമസ്തയെ പോലെ അവര്‍ശക്തമായി രംഗത്തില്ല.
സകൂള്‍ സമയമാറ്റ വിഷയ ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത ഇന്നു മുന്നോട്ടു വന്നിരുന്നു. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകിട്ട് അരമണിക്കൂറാക്കി നീട്ടണം.
കൂടാതെ ഓണം, ക്രിസ്മസ് അവധികളില്‍ നിന്നും അധിക ദിനം കണ്ടെത്താമെന്നും സമസ്ത നിര്‍ദേശിച്ചു. നിലവില്‍ 9.45ന് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ക്ലാസുകള്‍ 10 മണിക്ക് തന്നെ തുടങ്ങണമെന്നും പകരം വൈകുന്നേരം അര മണിക്കൂര്‍ അധിക ക്ലാസ് എടുക്കണമെന്നുമാണ് സമസ്ത നിര്‍ദേശിക്കുന്നത്. 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്.
എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ഥനയ്ക്കോ ഒന്നും എതിരല്ല.
കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാരിന് പ്രധാനപ്പെട്ടതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. അതേ സമയം ഓണം, ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണമെന്ന സമസ്തയുടെ ശിപാർശക്കെതിരെ കടുത്ത വിമർശനവും പൊതു സമൂഹത്തിൽ നിന്നും ഉയുന്നുണ്ട്.