ഐ.ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം: പ്രതിയെത്തിയത് മോഷണത്തിന്,തെളിവെടുപ്പ് ഇന്ന്

 
333

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.പ്രതി ഹോസ്റ്റലിൽ എത്തിയത് മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രദേശത്തെ രണ്ട് വീടുകളിൽ പ്രതി മോഷണത്തിന് കയറിയിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും..

ലോറി ഡ്രൈവർ കൂടിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്നു യുവതി.ഈ സമയത്താണ് ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന യുവതിയെ പ്രതി പീഡിപ്പിക്കുന്നത്. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്.

ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Tags

Share this story

From Around the Web