മൂന്നാമൂഴത്തിൽ പിഴച്ചു, ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 മിഷൻ പരാജയം

 
ISRO

ഡൽഹി: ഐഎസ്ആർഒയുടെ 2026ലെ ആദ്യ ദൗത്യമായ പിഎസ്എൽവി-സി62 മിഷന് സാങ്കേതിക പിഴവ് നേരിട്ടു. രാവിലെ 10.18ന് 15 ഉപഗ്രഹങ്ങളുമായി പിഎസ്എൽ‌വി കുതിച്ചുയർന്നപ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ സാങ്കേതിക തടസം നേരിട്ടുവെന്നും റോക്കറ്റിൻ്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.

ബഹിരാകാശത്തെ പ്രൈവറ്റ് സ്പേസ് എക്കോ സിസ്റ്റത്തെ നിരീക്ഷിക്കുന്നതിനായുള്ള 'അന്വേഷ' സാറ്റലൈറ്റിൻ്റെ വിക്ഷേപണം ഉൾപ്പെടെ അടങ്ങുന്ന ഇ.ഒ.എസ്‌ എൻ.വൺ. ദൗത്യമാണ് വിജയത്തിലെത്താതെ പോയത്.

രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ സമയം 10.18നാണ് വിക്ഷേപണം നടന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലുള്ളത്. മൗറീഷ്യസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 18 സഹ പാസഞ്ചർ ഉപഗ്രഹങ്ങളും യൂറോപ്യൻ ഡെമോൺസ്ട്രേറ്ററായ കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്ട്രേറ്ററും ഇതിൽ ഉൾപ്പെട്ടിരുന്നു.
 

Tags

Share this story

From Around the Web