ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രസിഡന്റ്

 
33333

ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. സെപ്റ്റംബർ നാലിന് രാവിലെ വത്തിക്കാനിൽ നടന്ന ഒരു സ്വകാര്യ സദസ്സിൽ ഇസ്രായേൽ പ്രസിഡന്റുമായി ഗാസയിലെ സംഘർഷത്തെക്കുറിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ ചർച്ച ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വത്തിക്കാൻ പ്രസ്താവന പ്രകാരം, മധ്യപൂർവദേശത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യത്തിലും പലസ്തീൻ ജനതയ്ക്ക് ഒരു ഭാവിയും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും, നിലവിലുള്ള യുദ്ധത്തിൽ നിന്നുള്ള ഏക പോംവഴിയായി പരിശുദ്ധ സിംഹാസനം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ആവർത്തിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, വത്തിക്കാൻ സ്റ്റേറ്റ്സ് ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുമായും ഇസ്രായേൽ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.

Tags

Share this story

From Around the Web