ലത്തീൻ പാത്രിയർക്കീസിനെ ഹോളി സെപൽച്ചർ ദൈവാലയത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഇസ്രായേൽ പൊലീസ്

 
2333

ജെറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഹോളി സെപൽച്ചർ ദൈവാലയത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഇസ്രായേൽ പൊലീസ്. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാത്രിയർക്കീസിനെയും കൂടെയുള്ള പ്രതിനിധികളെയും പൊലീസ് തടഞ്ഞ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റും ഹോളി ലാൻഡ് കസ്റ്റോസും ചേർന്നിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ, ‘ഇത് യുക്തിരഹിതവും അങ്ങേയറ്റം അനുപാതമില്ലാത്തതുമായ നടപടി’ എന്ന് വിശേഷിപ്പിച്ചു. ഓശാന ഞായർ തിരുക്കർമ്മങ്ങൾക്കായി എത്തിയ കർദിനാൾ പിസബല്ല, ഹോളി ലാൻഡ് കസ്റ്റോസ്, ഹോളി സെപൽച്ചർ പള്ളിയുടെ ഔദ്യോഗിക ഗാർഡിയൻ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെയാണ് ഇസ്രായേലി പൊലീസ് തടഞ്ഞത്.

ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഉന്നത സഭാ മേധാവികളോട് കാണിക്കുന്ന ഇത്തരം മര്യാദകേടുകൾ അംഗീകരിക്കാനാവില്ലെന്നും ക്രൈസ്തവ സഭാ നേതൃത്വം വ്യക്തമാക്കി. വിശുദ്ധ നഗരത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ഇത്തരത്തിലുള്ള നടപടികൾ കാരണമാകുമെന്ന് സഭ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ പാലിച്ചിട്ടും പൊലീസ് ഇവരെ തടയുകയായിരുന്നു.

എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് ഇസ്രായേൽ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

Tags

Share this story

From Around the Web