ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത ;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
 

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാസർകോഡ്,കണ്ണൂർ,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശൂർ,എറണാകുളം,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിൽ താമസിക്കുന്നവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Tags

Share this story

From Around the Web