'ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നു': നൈജീരിയന്‍ ബിഷപ്പ്

 
4444

ബെനിന്‍: ലോകത്തിൽ ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൈജീരിയയിൽ കുറഞ്ഞത് അൻപതിനായിരം ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവിധ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവർത്തനങ്ങൾക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് രാജ്യത്തെ എൻ ഡാലി ബിഷപ്പ് മാർട്ടിൻ അഡ്ജൗ മൗമൗനി. നൈജീരിയയുടെ അതിർത്തികടുത്തുള്ള ബെനിനിലെ ഗ്രാമം സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും വീടുകളിൽ അതിക്രമിച്ച് കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടു പോയതായും ബിഷപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയൻ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയിൽ പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഭീകരത പടർത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ അജപാലന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തങ്ങൾ നിർബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു.

Tags

Share this story

From Around the Web