പൊട്ടുന്നത് ഹൈഡ്രജന്‍ ബോംബോ? വോട്ട് ചോരിയിൽ ആകാംക്ഷ നിറച്ച് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
Sep 18, 2025, 09:25 IST

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് കോൺഗ്രസ് ആസ്ഥാനത്താണ് രാഹുൽ മാധ്യമങ്ങളെ കാണുക. വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ ഒരു "ഹൈഡ്രജൻ ബോംബ്" പൊട്ടിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാഹുൽ നേരത്തെ ചില സൂചനകൾ നൽകിയിരുന്നു.