ഇറാഖിൽ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ദേവാലയങ്ങള്‍ തുറന്നു; പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Sep 3, 2025, 12:18 IST

മൊസൂള്‍: ഇറാഖിലെ മൊസൂൾ നഗരത്തിൽ കത്തോലിക്ക വിശ്വാസികള്‍ക്കായി നിര്‍മ്മിച്ച അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന ഔവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഔവർ ലേഡി ഓഫ് ദി അവർ എന്നീ ദേവാലയങ്ങള്‍ പൂർണ്ണമായ പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു.
സെപ്റ്റംബർ 1 തിങ്കളാഴ്ച നടന്ന ദേവാലയ കൂദാശ തിരുക്കര്‍മ്മത്തിലും മറ്റു ചടങ്ങിലും പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും പുനർനിർമ്മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു.
ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് മുക്തി നേടി വരുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നാണ് ദേവാലയം തുറന്നത്.