ഇറാൻ-ഇസ്രായേൽ സംഘർഷം: ലോകനേതാക്കൾ ഉത്തരവാദിത്വം മറക്കരുതെന്ന് മാർപാപ്പ

 
LEO

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം  രൂക്ഷമായ  പശ്ചാത്തലത്തിൽ, ലിയോ പതിനാലാമൻ പാപ്പ ഉത്തരവാദിത്വത്തോടെയും യുക്തിയോടെയും പ്രവർത്തിക്കാൻ  ലോക നേതാക്കൾക്ക് ശക്തമായ ആഹ്വാനം നല്കി.

ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കായിക ജൂബിലി ആഘോഷത്തിനിടെയാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. “ആരും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്,” എന്ന്  വ്യക്തമാക്കിയ മാർപാപ്പ  രാഷ്ട്രീയമായും സൈനികമായും തീവ്രമായി നീങ്ങുന്ന അന്താരാഷ്ട്ര സംഘർഷങ്ങളിൽ പൊതുനന്മയും സംഭാഷണവും മുൻ‌നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ആണവ ഭീഷണിയിൽ നിന്ന് മുക്തമായ ഒരു സുരക്ഷിതലോകം നിർമ്മിക്കുന്നതിലേക്കുള്ള പ്രതിബദ്ധത തുടരേണ്ടത് അനിവാര്യമാണെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റവും പുതിയ മിസൈൽ ആക്രമണങ്ങൾ 100-ലധികം മരണങ്ങൾക്കും നൂറുകണക്കിന് പരിക്കുകൾക്കും ഇടയാക്കിയതിനു പിന്നാലെയാണ് മാർപാപ്പയുടെ ശക്തമായ സന്ദേശം.

Tags

Share this story

From Around the Web