പരാജയപ്പെട്ടാലും പിന്നോട്ട് മാറാത്ത വര്‍ഗമാണ് ഇറാന്‍, സുന്നി, വഹാബി, ഷിയാ എല്ലാം മതപരമായി ഭിന്നാഭിപ്രായക്കാരാണ്, യുദ്ധം എങ്ങനെ അവസാനിക്കും എന്ന് കണ്ട് അറിയണം

പരാജയപ്പെട്ടാലും പിന്നോട്ട് മാറാത്ത വര്‍ഗമാണ് ഇറാന്‍. ഇസ്രായേലും. ഇപ്പോള്‍ ഇറാനെ നശിപ്പിക്കാന്‍ ഇസ്രയേലുമായി തന്ത്രങ്ങള്‍ മെനഞ്ഞത് അമേരിക്കന്‍ പദ്ധതിയാണ് - അര നൂറ്റാണ്ടുകാലം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ച് യുദ്ധങ്ങള്‍ പലത് കണ്ട അഹമ്മദ് നാസര്‍ എഴുതുന്നു
1976 - ഞാന്‍ കുവൈറ്റില്‍ ചെന്ന കാലം. ഇസ്രയേലിന് എതിരായി ഈജിപ്ത്, സിറിയ തുടങ്ങി അറബ് രാഷ്ട്രങ്ങള്‍ യുദ്ധം നടത്തി പരാജയപ്പെട്ട് - ഇറാക്കില്‍ സുന്നി, ഷിയാ തമ്മില്‍ അടി - ആ തക്കം നോക്കി ഇറാന്‍ ഇറാക്കിന്‍റെ ഷാത്തല്‍ അറബ് എന്ന ഒരു ജല തടാകം കൈക്കലാക്കി.
ഇറാനില്‍ ഷായുടെ ഭരണം. സുന്നി ആയ ഷായ്ക്ക് എതിരായി ഷിയാ ഭൂരിപക്ഷമുള്ള ഇറാന്‍, ഇറാനില്‍ സുന്നി ഷാ തമ്മില്‍ അടി, ഷിയാക്കാരന്‍ ഖുമൈനിയെ ഷാ ഭരണം നാട് കടത്തി.
ഫ്രാന്‍സില്‍ അഭയം പ്രാപിച്ച ഖുമൈനി അവിടെ ഇരുന്നുകൊണ്ട് ഇറാനില്‍ ഒരു വിപ്ലവ ചിന്താഗതി വരുത്തി ഷീയാക്കളെ അയാളുടെ അണിയില്‍ ആക്കി ഒരു തെരുവ് യുദ്ധം ഉണ്ടാക്കി സുന്നികളെ പരാജയപ്പെടുത്തി ഖുമൈനി ഇറാനില്‍ വന്നു.
ഇറാന്‍ ജനത ഖുമൈനിയെ ദൈവത്തെ പോലെ കണ്ട് ലീഡര്‍ ആക്കി. അങ്ങനെ ഷായെ നാട് കടത്തി. പാവം അമേരിക്കന്‍ നാടുകളില്‍ അഭയം പ്രാപിച്ചു.
തെരുവ് യുദ്ധത്തില്‍ ധാരാളം ഇറാന്‍ ജനത മരണപ്പെട്ടു. അത് കഴിഞ്ഞ് ഒരു വലിയ വെള്ളപ്പൊക്കം. ഇത് മനസിലാക്കിയ സുന്നി ആയ സദ്ദം ഷാ അല്‍ അറബ് പിടിച്ചടക്കാന്‍ ശ്രമിച്ചു.
ഇറാനെതിരെ യുദ്ധം നടത്തി. 9 വര്‍ഷക്കാലം യുദ്ധം. സുന്നി ആയത് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സദ്ദാമിനെ സഹായിച്ചു. യുദ്ധം തീര്‍ന്നപ്പോള്‍ അമേരിക്ക ഇവരെ പാവകളിപ്പിച്ചു എണ്ണ രാഷ്ട്രങ്ങള്‍ കൈക്കലാക്കാന്‍ സദ്ദാമിനെ പ്രലോഭിപ്പിച്ചു. കുവൈറ്റ് പിടിച്ചെടക്കാന്‍ പ്രേരിപ്പിച്ചു.
ഏത് സമയത്തും സദ്ദാമിനോടൊപ്പം ഉണ്ടെന്ന് പറയും. അതേസമയം കുവൈറ്റ് രാജാവിനെ അവിടെനിന്നും രക്ഷപെട്ടോ എന്ന് അമേരിക്ക അറിയിക്കുകയും ചെയ്തു. വലിയ ഗൂഢ തന്ത്രം അമേരിക്ക ക്രിയേറ്റ് ചെയ്ത് ഗള്‍ഫ് വാറിന് അവസരമുണ്ടാക്കി.
അറബിരാഷ്ട്രം എല്ലാ ഭാഗങ്ങളിലും താവളം ഉണ്ടാക്കി. ഇപ്പോള്‍ ഇറാനെ നശിപ്പിക്കാന്‍ ഇസ്രയേലുമായി തന്ത്രങ്ങള്‍ മെനഞ്ഞത് അമേരിക്കന്‍ പരിപാടിയാണ്. എനിക്ക് പറയാനുള്ളത് എന്‍റെ എക്സ്പീരിയന്‍സ് വെച്ച് ഇറാന്‍ പിന്നോട്ട് പോകും എന്ന് തോന്നുന്നില്ല.
പിന്നെ സുന്നി, വഹാബി, ഷിയാ എല്ലാം മതപരമായി ഭിന്നാഭിപ്രായക്കാരാണ്. മക്ക ഷിയാക്ക് പിടിച്ചെടുക്കുവാന്‍ വളരെ ആഗ്രഹിക്കുന്നു. ഷിയാ, എന്നു പറയുന്നത് മുഹമ്മദ് നബിയുടെ (സ. അ.) മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് അലിയില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നവരാണ്.
അത്കൊണ്ട് അവര്‍ പറയുന്നത് മുഹമ്മദ് റസൂലുള്ള ലാഇലാഹ ഇല്ലള്ള ... പൊലിയുന്നു. സുന്നി പറയുന്ന ക് ലാഇലാഹ ഇല്ലള്ള....റസൂലുള്ള. ഈ വിദ്യ..... ആയുധങ്ങള്‍ വില്ക്കുക, അത് ലോക രാഷ്ട്രങ്ങളെ കാണിച്ച് പൈസ ഉണ്ടാക്കുക.
എങ്ങനെ അവസാനിക്കും എന്ന് കണ്ട് അറിയണം. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇറാന്‍ പരാജയം ആണെങ്കിലും പിന്നോട്ട് മാറത്തില്ല. അങ്ങനെ ഒരു വര്‍ഗമാണ് അത്. ഇസ്രയിലും മാറത്തില്ല. ഇത് എല്ലാം ഖുറാനില്‍ ഉള്ള കാര്യങ്ങള്‍ ആണ്.
- അഹമ്മദ് നാസര്‍ മുസ്ലിയാര്‍
( ലേഖകന്‍ 50 വര്‍ഷക്കാലം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ച് മടങ്ങിയെത്തിയ കരുനാഗപ്പള്ളി സ്വദേശിയാണ് )