അമേരിക്കൻ ആക്രമണം, ശക്തമായി തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിൽ ഇറാന്റെ മിസ്റ്റയിൽ വർഷം, പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും ഇറാൻ

ഇറാനിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാൻ . ഇസ്രായേലിലെ ടെൽ അവീലിലും ജെറുസലേമിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. 30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് .
ഇസ്രായേലിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ പത്തെടുത്ത് നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് . ഇസ്രായേലിൽ തുടർച്ചയായി അപകടസേ മുഴങ്ങുന്നുണ്ടെന്ന് ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ വ്യക്തമാക്കി .
ഇറാന് പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ഉണ്ടെന്നും , തിരിച്ചടിക്കാനുള്ള എല്ലാ മാർഗങ്ങളും ഇറാൻ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി . അമേരിക്കൻ ആക്രമണത്തിൽ ആണവ വികിരണം ഉണ്ടായിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഐക്യരാക്ഷസഭ യോഗം വിളിച്ചു ചേർക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അതേസമയം നയതന്ത്ര ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. അതേസമയം അമേരിക്കൻ ആക്രമണത്തെ മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു .