ഇറാൻ ചർച്ചയ്ക്ക് തയ്യാർ, പക്ഷേ നേതാക്കൾക്ക് ഭയം- യുദ്ധം ലക്ഷ്യത്തിലേക്ക് അടുത്തെന്ന് ട്രംപ്

 
donald trump

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം സമാധാന ചർച്ചകൾക്ക് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് തുറന്നുപറയാൻ അവർക്ക് ഭയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യം അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ മുൻപെങ്ങും നേരിടാത്ത തിരിച്ചടി ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പും നൽകി.

ഇറാൻ നേതാക്കൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരു പുതിയ കരാറിലെത്താൻ അവർക്ക് താല്പര്യമുണ്ട്. ചർച്ചകളെക്കുറിച്ച് പുറംലോകത്തോട് പറയാൻ ഇറാൻ നേതാക്കൾ ഭയപ്പെടുന്നത് സ്വന്തം ജനതയുടെ പ്രതിഷേധത്തെയും അമേരിക്കൻ സൈന്യത്തിന്റെ കരുത്തിനെയും ഓർത്താണെന്ന് ട്രംപ് പരിഹസിച്ചു. 

ഇറാൻ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും വ്യക്തമാക്കി.

Tags

Share this story

From Around the Web